Tuesday, July 29, 2008

നിന്റെ വരവിനായി ക്രിസ്ത്യന്‍ ഡിവോഷണല്‍ വീഡിയോ ആല്‍ബം


നിണ്റ്റെ വരവിനായി ക്രിസ്ത്യന്‍ ഡിവോഷണല്‍ വീഡിയോ ആല്‍ബം
ഗാനരചന ഫാദര്‍ ജോസ്‌ തയ്യില്‍ സംഗീതം സാംജി ആറാട്ടുപുഴ & ജാക്കബ്‌ ഫ്രാന്‍സിസ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌ ബിജു നാരായണന്‍,മാര്‍ക്കോസ്‌,കെസ്റ്റര്‍,ദലീമ,രജ്നി ജോസ്‌,രാധികാ തിലക്‌്സാന്‍ ജോ മെലഡി ക്രിയേഷന്‍സ്‌ ഈ വീഡിയോ അണിയിച്ചൊരുക്കിയത്‌. വീഡിയോ & ഓഡിയോ (2സി. ഡി പാക്ക്‌) വില 100രുപ

നന്‍മ വീഡിയോ സി. ഡി


നന്‍മ വീഡിയോ സി. ഡി
കലാഭവന്‍ മണി/റഹ്മാന്‍ നായകന്‍മാരായി അഭിനയിച്ച നന്‍മ വീഡിയോ സി.ഡി ഹൈനസ്സ്‌ വീഡിയോ വിപണിയില്‍ എത്തിച്ചിരിക്കുന്നു. സംവിധാനം ശരത്‌ ചന്ദ്രന്‍ വയനാട്‌.

Monday, July 28, 2008

കാസെറ്റ്‌ മാപ്പിളപാട്ട്‌ സി.ഡി


കാസെറ്റ്‌ ഓഡിയോ സി. ഡി
ഷാഫികൊല്ലവും മാഗ്നസ്‌ ജലാലും വീണ്ടും ഒന്നിക്കുന്നു കാസെറ്റ്‌ എന്ന മാപ്പിളപാട്ട്‌ സി.ഡി യിലൂടെ. സി.ടി കബീര്‍ & സി.ടി മുബീര്‍ ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Sunday, July 27, 2008

ഏതോ നിദ്രതന്‍ രവീന്ദ്രന്‍ ഗോള്‍ഡന്‍ മെമ്മറീസ്‌ വീഡിയോ ആല്‍ബം


ഏതോ നിദ്രതന്‍ രവീന്ദ്രന്‍ ഗോള്‍ഡന്‍ മെമ്മറീസ്‌ വീഡിയോ ആല്‍ബം വാള്യം 1 വി.സി. ഡി
രവീന്ദ്ര സംഗീതം പ്രേമികള്‍ക്കായി സൈന വീഡിയോ ഒരുക്കിയ ഏതോ നിദ്രതന്‍ രവീന്ദ്രന്‍ ഗോള്‍ഡന്‍ മെമ്മറീസ്‌ വീഡിയോ ആല്‍ബം വാള്യം 1 വി.സി.ഡി വിപണയില്‍ എത്തിയിരിക്കുന്നു. തണ്റ്റെ സിനിമാ ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തങ്ങളെക്കുറിച്ച്‌ രവീന്ദ്രന്‍ മാഷ്‌ നമ്മള്‍ക്കായി പങ്കുവെക്കുന്നു. ആറാം തമ്പുരാന്‍, വടക്കും നാഥന്‍, ഹിഷൈനസ്സ്‌ അബ്ദുളള, ഭരതം, അയാള്‍ കഥയെഴുതുകയാണ്‌, ലാല്‍സലാം, കമലദളം, എന്നീ സിനിമകളിലെ ഗാനങ്ങളും ഈ വീഡിയോ സി.ഡി യില്‍ ഉള്‍കൊളളിച്ചിരിക്കുന്നു.

Saturday, July 26, 2008

അളിയന്‌ ഫ്രീ വിസ ടെലി സിനിമ വീഡിയോ സി. ഡി



സലാം കൊടിയത്തൂറ്‍ സംവിധാനം ചെയ്ത അളിയന്‌ ഫ്രീ വിസ ടെലി സിനിമ ഗള്‍ഫ്‌ നാടുകളിലും കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറി. ഒരു ശരാശരി ഗള്‍ഫ്കാരണ്റ്റെ ജീവിതപ്രശ്നങ്ങള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്ത ടെലി സിനിമയാണ്‌ അളിയന്‌ ഫ്രീ വിസ.
എം.പി.എ തങ്ങള്‍ നിര്‍മ്മാണം ചെയ്ത ഈ ടെലിസിനിമ കുവൈത്തിലും കേരളത്തിലുമായാണ്‌ ചിത്രീകരിച്ചത്‌.

മാടതത്ത മലയാളം ആല്‍ബം വീഡിയോ സി. ഡി


രമേശ്‌ കാവില്‍ & ആശിര്‍ വടകരയും ഗാനരചന നിര്‍വഹിച്ച്‌ ശ്യാം ധര്‍മ്മന്‍ ഈണവും നല്‍കിയ മാടതത്ത (മലയാളം ആല്‍ബം) വീഡിയോ സി.ഡി വിപണിയില്‍ എത്തിയിരിക്കുന്നു. മാടതത്ത സംവിധാനം ലിയോന്‍ തോമസ്‌ നിര്‍മ്മാണം ഫിറോസ്‌ ഖാന്‍, സാജിദ്‌ & സമീര്‍

തണല്‍ ടെലി സിനിമ വീഡിയോ സി. ഡി


ടെലി സിനിമ ഋഷി മാമങ്കരയുടെ തിരക്കഥയില്‍ ഷബീര്‍ സംവിധാനവും നിര്‍വഹിച്ച്‌ സ്പൈസ്‌ വീഡിയോയുടെ ബാനറില്‍ തണല്‍ എന്ന ടെലി സിനിമ വിപണിയില്‍ എത്തിയിരിക്കുന്നു.

Thursday, July 24, 2008

മഞ്ചാടി 3


മഞ്ചാടി കുട്ടികള്‍ക്കായി ഹിബിസ്ക്കസ്‌ ഡിസൈന്‍ ഒരുക്കിയ നാടന്‍പാട്ടുകളും കുട്ടിക്കഥകളുടെയും ആനിമേഷന്‍ വീഡിയോ സി.ഡിയാണ്‌ മഞ്ചാടി. ട്വിങ്കിള്‍ എന്ന പാവക്കുട്ടിയാണ്‌ ഇതിലെ കേന്ദ്ര കഥാപാത്രം. മഞ്ചാടിയുടെ ഒന്നും രണ്ടും വ്യാള്യങ്ങളുടെ വാന്‍ വിജയത്തിന്‌ ശേഷം മൂന്നാം ഭാഗവും വിപണിയില്‍ എത്തിയിരിക്കുന്നു. മനോരമ മ്യൂസിക്കാണ്‌ വിതരണത്തിന്‌ എടുത്തിരിക്കുന്നത്‌. മലയാളം ആനിമേഷന്‍ സി.ഡികളില്‍ മുന്‍ നിരയില്‍തന്നെ മഞ്ചാടി എന്നും ഉണ്ടാവും.

മാംഗോ


വീഡിയോ മാംഗോ എന്ന ഈ ആല്‍ബത്തിലെ കൊല്ലം ഷാഫി പാടിയ പാട്ട്‌ വളരെ നന്നായിട്ടുണ്ട്‌

Tuesday, July 22, 2008

ബിഗ് ബി


ഷാഫിയുടെ മായാവി നേടിയ വന്‍ വിജയത്തിനു ശേഷം മമ്മൂട്ടി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയാണ് ബിഗ് ബി. അമല്‍ നീരദ് സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി വിലസുകയാണ് മമ്മൂട്ടി.

കോഫി എം.ജി റോഡ്‌


വിനീത്‌ ശ്രീനിവാസന്‍ നല്ല ഗായകനാണ്‌ എന്‍ങ്കരുതി എല്ലാകോപ്രായത്തരങ്ങളും ജനം സഹിച്ച്കൊളളണം എന്നില്ല. ഒരു നീളന്‍ മൈക്കും കുറേ തൊപ്പി കുണ്ടന്‍മാരും ഇതൊക്കെ പഴഞ്ചനാണ്‌ മോനേ ശ്രീനിവാസാ!

താജ്മഹല്‍


അരിപ്പോ തിരിപ്പോ എന്ന സൂപ്പര്‍ ഹിറ്റ്‌ ആല്‍ബത്തിണ്റ്റെ വീഡിയോ സി. ഡി
താജ്മഹല്‍

Thursday, July 17, 2008

താരാട്ട് പാട്ടുകള്‍


ഉണ്ണിവാവാവോ..... (സ്വാന്തനം)ഓമനത്തിങ്കള്‍....... (സ്വാതിതിരുനാള്‍)താരാട്ടിന്‍........... (ചുരം)കിലുകില്‍പമ്പരം............. (കിലുക്കം)അന്നലൂഞ്ഞാല്‍......... (പുറപ്പാട്‌)താമരക്കണ്ണനുറങ്ങേണം..... (വാത്സല്യം)കുഞ്ഞിളം ചുണ്ടില്‍..... (ഗായത്രിദേവി എണ്റ്റെ അമ്മ)ഉണ്ണി ഉറങ്ങാരിരാരോ..... (ജാലകം)ഉഞ്ഞാലുറങ്ങി..... (കുടുംബസമേതം)മുത്തേ മണിമുത്തേ....... (മണിവത്തൂരിലെ ആയിരം ശിവരാത്രി)കന്നിപീലി തൂവല്‍....... (തൂവത്സ്പര്‍ശം)കുഞ്ഞുറങ്ങും....... (പൊന്നുച്ചാമി)താലോലം താനേ....... (കുടുബപുരാണം)പൂങ്കുയില്‍....... (പേരിടാത്ത കഥ)കണ്ണും പൂട്ടി..... (സ്നേഹസീമ)ഓമനതിങ്കള്‍...... (സ്ത്രീ)പാട്ടുപാടി...... (സീത)മുത്തശ്ശികഥ..... (മണവാട്ടി)ഉമ്മക്കും ബാപ്പക്കും..... (കുട്ടിക്കുപ്പായം)പഞ്ചതന്ത്രം.... (നദി)ഓമനതിങ്കളില്‍ ഓണം.... (തുലാഭാരം)പഞ്ചമി ചന്ദ്രിക.... (അന്വേഷണം)ഉഞ്ഞാലാ..... (വീണ്ടും പ്രഭാതം)രാരീരം പാടുന്ന..... (അഷ്ടമിരോഹിണി)തട്ടാപുറത്തുണ്ണി...... (മറ്റൊരു സീത)ഓമനതിങ്കള്‍ പക്ഷി..... (രാഗം)കണ്ണനാം ഉണ്ണി..... (കുറ്റവും ശിക്ഷയും)മലര്‍കൊടിപോലെ..... (വിഷുക്കണി)ആരാരോ..ആരിരാരോ..... (ആരാധന)ഉണ്ണി ആരാരിരോ..... (അവളുടെ രാവുകള്‍)പൂവെയില്‍ മയങ്ങും..... (സരിത)പൂവിരിഞ്ഞല്ലോ.... (എനിക്കു ഞാന്‍ സ്വന്തം)ഓമനതിങ്കള്‍ കിടാവോ..... (ഇത്തിരി പൂവേ ചുവന്ന പൂവേ)അന്തിമയങ്ങിയല്ലോ..... (ശിവതാണ്ഡവം)ഓലതുമ്പത്തിരുന്നു..... (പപ്പയുടെ സ്വന്തം അപ്പൂസ്‌)ഉണ്ണി വാവാവോ..... (സ്വാന്തനം )കണ്ണേ കണ്‍മണി..... (പുഷ്പമംഗല)ആലിലമഞ്ചലില്‍..... (സൂര്യഗായത്രി)മേലെ ഏതോ..... (പ്രിയപെട്ടകുക്കു)കണ്‍മണിയേ..... (ഒരു മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടം)പൂന്തെന്നലോ..... (എണ്റ്റെ സൂര്യപുത്രിക്ക്‌)ഓമനതിങ്കള്‍..... (ഇത്തിരി പൂവേ ചുവന്നപൂവേ)അല്ലിയിളം പൂവോ..... (മംഗളം നേരുന്നു)ഉണ്ണി ഉറങ്ങാരിരാരോ..... (ജാലകം)ഓമനതിങ്കള്‍..... (ഇന്ദുലേഖ)ഏതു രാഗം..... (തീരേ പ്രതീക്ഷിക്കാതെ)ഏതോ വാര്‍മുകിലിന്‍..... (പൂക്കാലം വരവായി)താലോലം താനേ...... (കുടുംബപുരാണം)കന്നിപീലി...... (തൂവത്സ്പര്‍ശം)മകളേ പാതി..... (ചമ്പക്കുളം തച്ചന്‍)പൂരാടരാത്രി.... (അക്ഷരാര്‍ത്ഥം)എന്‍ പൂവേ..... (പപ്പയുടെ സ്വന്തം അപ്പൂസ്‌)മുത്തുമണിതൂവല്‍............ (കൌരവര്‍)




Tuesday, July 15, 2008

അനില്‍ പനച്ചൂരാന്‍ കവിതകള്‍ 1


അനില്‍ പനച്ചൂരാന്‍ കവിതകള്‍ 1
വലയില്‍ വീണ കിളികള്‍


ക്ഷൌരപ്രവീണന്‍, മീശപ്രകാശന്‍, മുടിമുറിശീലന്‍ ഈ വാക്കുകളൊന്നും മലയാളി നേരത്തെ കേട്ടു ശീലിച്ചിട്ടില്ല. ബാര്‍ബര്‍ ബാലനെ വര്‍ണ്ണിക്കാന്‍ വ്യത്യസ്തനായ ഒരു കവി, അനില്‍ പനച്ചൂരാന്‍ സൃഷ്ടിച്ച വാക്കുകളാണിവ. സിനിമക്ക് പാട്ടെഴുതുന്നത് അനില്‍ പനച്ചൂരാന് അതുകൊണ്ട് തന്നെ ഒരു എളുപ്പപണിയല്ല. ഓരൊ പാട്ടിനും ഒപ്പം അനില്‍ പനച്ചൂരാന്‍ ഓരോ ഭാഷയും സൃഷ്ടിക്കുന്നു.ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന രാഷ്ടീയ പ്രസ്ഥാനത്തിന് ഉണര്‍ത്തു പാട്ടെഴുതിയ കവിയുടെ തൂലികയില്‍ പ്രതീക്ഷിക്കാവുന്നതല്ല, തനി നാട്ടിമ്പുറ ശൈലിയിലുള്ള ‘കഥപറയുമ്പോളിലെ’ ഗാനം.മലയാള സിനിമഗാനഭാഷ ഇന്നോളമറിഞ്ഞിട്ടില്ലാത്ത പദപ്രയോഗങ്ങളും ശൈലികളുമാണ്‌ കാമ്പസ്‌ കവിയായിരുന്ന പനച്ചൂരാനെ സിനിമാകവിയാക്കിയത്‌. സിനിമക്കാരുടെ കണ്ണില്‍ പെടുന്നതിന്‌ മുമ്പേ പനച്ചൂരാന്‍ കവിതകള്‍ കേരളത്തിന്‍റെ കാമ്പസ് ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പ്രണയ നഷ്ടത്തിന്‍റെ കാമ്പസ് ഓര്‍മ്മകളുള്ളവരെല്ലാം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള കവിതയായിരുന്നു “വലയില്‍ വീണ കിളികളാണു നാം, വഴിപിരിഞ്ഞൊരിണകളാണു നാം‍...”.തൊണ്ണൂറുകളിലെ കേരള കാമ്പസിനെ പിടിച്ചുലച്ച തൂലിക ഇപ്പോള്‍ കേരള ജനതയെ മൊത്തത്തില്‍ സ്വാധീനിക്കുന്നു.വ്യത്യസ്‌തനായൊരു കവിയായ അനില്‍ പനച്ചൂരാനെ മൊത്തത്തില്‍ നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എഴുത്ത്‌ ഒരു കുറഞ്ഞ പണിയായി ഇപ്പോഴും വിലയിരുത്തപ്പെടാറുണ്ട്‌. പ്രതിഭ കുറഞ്ഞവര്‍ സിനിമഗാനമെഴുത്തിന്‌ എത്തിയതൊടെ ഉണ്ടായ ഒരു ദുഷ്‌പേരാണത് എന്നു പനച്ചൂരാന്‍ പറയുന്നു‌. അവര്‍ സിനിമാ ഗാനങ്ങളെ വാക്കുകള്‍ കുത്തി നിറച്ച്‌ അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിനിയോഗിച്ചു.

ഉറവിടം വെബ്‌ദുനിയ

Monday, July 14, 2008

വണ്‍വേ ടിക്കറ്റ്




കാവ്യാ മാധവന്‍ രചിച്ച ഒരു ഗാനം ആദ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വണ്‍‌വേ ടിക്കറ്റ് കാണാന്‍ തീരുമാനിച്ചപ്പോള്‍ ആ ചിത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ കുറേക്കാര്യങ്ങളില്‍ ഒന്നാണത്. സിനിമയില്‍ ആ ഗാനരംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ഒപ്പനപ്പാട്ടാണ് കാവ്യ എഴുതിയിരിക്കുന്നത്. ഖല്‍ബ്, ദുനിയാവ്, മൊഞ്ച് തുടങ്ങിയ വാക്കുകള്‍ നിരത്തിയെഴുതിയാല്‍ ഒപ്പനപ്പാട്ടാകുമെന്ന് ആരോ പറഞ്ഞു കൊടുത്തിരിക്കണം. എന്തായാലും ആ പാട്ടിന്‍റെ നിലവാരമല്ല ഈ ചിത്രത്തിന്. വണ്‍വേ ടിക്കറ്റ്, കണ്ടിരിക്കാന്‍ കഴിയുന്ന രസകരമായ ഒരു സിനിമയാണ്.താരാരാധന ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സമയ മാണല്ലോ ഇത്. താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം പണിയുന്ന തമിഴക ത്തേക്കാള്‍ അന്ധമായി മലയാളികളുടെ താരാരാധന വളര്‍ന്നിരിക്കുന്നു എന്ന് അടുത്തിടെ ഒരു സിനിമാ പ്രവര്‍ത്തകന്‍ പറയുന്നതു കേട്ടു. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത രണ്ടാം ചിത്രം പറയുന്നത് ഈ വിഷയമാണ്. മമ്മൂട്ടി എന്ന താരത്തെ അദ്ദേഹത്തിന്‍റെ ആരാധകരുടെ കണ്ണിലൂടെ കാണുകയാണ് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍. പൃഥ്വിരാജ് നായകനാകുന്ന ഈ സിനിമയില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു. ഭാമയാണ് നായിക.ജീപ്പ് ഡ്രൈവര്‍ കുഞ്ഞാപ്പു മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. മാത്രമല്ല അയാള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയാണ്. മമ്മൂട്ടിയുടെ സിനിമകള്‍ എങ്ങനെയും വിജയിപ്പിക്കാനാണ് കുഞ്ഞാപ്പുവിന്‍റെ ശ്രമം. ജീവിതപ്രശ്നങ്ങള്‍ ഏറെയുണ്ട് അയാള്‍ക്ക്. എന്നാല്‍ താരാരാധന അയാളെ എല്ലവരുടെയും മുന്നില്‍ ഒരു പരിഹാസ കഥാപാത്രമാക്കി. ഒരു വേലയും കൂലിയുമില്ലാത്ത കുഞ്ഞാപ്പുവിന് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കാന്‍ അവന്‍റെ അമ്മാവനായ ബാവാഹാജി തയ്യാറല്ല. തന്‍റെ മകളില്‍ നിന്ന് കുഞ്ഞാപ്പുവിനെ അകറ്റാനുള്ള എല്ലാ വഴികളും അയാള്‍ ആലോചിക്കുന്നു. അങ്ങനെയിരിക്കെയാണ് റസിയ എന്നൊരു പെണ്‍കുട്ടി കുഞ്ഞാപ്പുവിന്‍റെ ഹൃദയത്തില്‍ ഇടം നേടിയത്. വിവരമറിഞ്ഞ ബാവാഹാജി ഇതു തന്നെ അവസരം എന്നു കരുതി കുഞ്ഞാപ്പുവിന്‍റെയും റസിയയുടെയും വിവാഹം നടത്താന്‍ ചാടിപ്പു റപ്പെടുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)

മാടമ്പി


കുടുംബത്തിലെ സ്‌നേഹനിമിഷങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത ഒരു മനുഷ്യന്‍. സ്‌നേഹത്തിനുപോലും കണക്കു സൂക്ഷിക്കുന്ന ആള്‍. അങ്ങനെയാണ് മാടമ്പി എന്ന ഗോപാലകൃഷ്ണപിള്ളയെ ഇലവട്ടം ഗ്രാമവാസികള്‍ കണ്ടിരുന്നത്. പക്ഷേ, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗോപാലകൃഷ്ണപിള്ളയെത്തുമ്പോള്‍ തിരിച്ചറിവിന്റെ സുഖത്തിലായിരുന്നു അവരെല്ലാവരും. ബി. ഉണ്ണികൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ മാടമ്പിയിലെ കേന്ദ്രകഥാപാത്രമാണ് ഗോപാലകൃഷ്ണപിള്ള. പതിവ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വിഭിന്നമായ വഴികള്‍ സ്വീകരിച്ചെത്തുന്ന 'മാടമ്പി' സൂര്യ സിനിമാസിന്റെ ബാനറില്‍ ബി.സി. ജോഷി നിര്‍മിക്കുന്നു.മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ കാവ്യാമാധവനാണ് നായിക. ഇരുവരും ജോഡിയായി സ്‌ക്രീനിലെത്തുന്ന ആദ്യചിത്രം കൂടിയാണിത്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സായ്കുമാര്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, വിജയകുമാര്‍, കിരണ്‍രാജ്, നാരായണന്‍ നായര്‍, അജ്മല്‍ അമീര്‍, കെ.പി.എ. സി. ലളിത, മല്ലികാകപൂര്‍, ശ്രീലതാനമ്പൂതിരി, ഫാത്തിമബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Sunday, July 13, 2008

ജൂലൈ 4


മലയാളം ഫിലിം
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. ഈ സിനിമയുടെ കാര്യങ്ങള്‍ ഇനി പറയാം. പക്ഷെ സിനിമ കാണുന്നതിന് മുന്‍പ് കഥ അറിഞ്ഞാല്‍ അത് ആസ്വാദനത്തെ ബാധിക്കും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അത് നിങ്ങള്‍ സാരമാക്കുന്നില്ലാ എങ്കില്‍ മാത്രം ജൂലൈ 4-ന്‍റെ കഥ / തിരക്കഥയുടെ ചില ഭാഗങ്ങള്‍ നോക്കാം.
നായകന്‍, കുട്ടിക്കാലത്ത്, തന്‍റെ അമ്മയെ ബലാത്സംഗം ചെയ്തു കൊന്ന പൊലീസുദ്യോഗസ്ഥനെ കൊന്നിട്ട് നാടുവിടുന്നു. അവന്‍ മുംബൈ അധോലോകത്തിന്‍റെ ഭാഗമാകുന്നു.
ഗുണ്ടയും കൊലയാളിയുമാണെങ്കിലും നായകന്‍ നല്ലവനാണ്. ( നിങ്ങളാരെങ്കിലും ജീവിതത്തില്‍ ഇങ്ങനെയൊരാളെ കണ്ടുമുട്ടുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക )
സ്വത്തു കൈക്കലാക്കാന്‍ വേണ്ടി വില്ലന്‍ തന്‍റെ രണ്ടാം ഭാര്യയേയും അവരുടെ മകളെയും കൊല്ലാന്‍ ശ്രമിക്കുന്നു.
നായികയെ കൊല്ലാന്‍ വില്ലന്മാര്‍ നായകനെ ഏര്‍പ്പെടുത്തുന്നു, എന്നാല്‍ നായകന്‍ മനസ്സു മാറി അവളെ രക്ഷപ്പെടുത്തുന്നു.
നായകന്‍ ദരിദ്രനാണ്, നായിക പണക്കാരിയാണ്. അവര്‍ പ്രേമിക്കുന്നു.
കാട്ടിനുളളില്‍ വെച്ച് നടക്കുന്ന സംഘട്ടനങ്ങള്‍ക്കിടയില്‍ നായികാനായകന്മാര്‍ കൊക്കയിലേക്ക് ചാടുന്നു. താഴെ വെളളത്തില്‍ വീണ്, കരക്കടിഞ്ഞ് ബോധമറ്റു കിടക്കുന്ന അവരെ, കാട്ടില്‍ താമസിക്കുന്ന ഒരാള്‍ രക്ഷപെടുത്തുന്നു. കാട്ടിലെ ഒരു വൈദ്യന്‍ അവരുടെ ഒടിവും ചതവും പച്ചമരുന്നും മറ്റും കെട്ടിവെച്ച് ചികിത്സിച്ച് സുഖപ്പെടുത്തുന്നു.
സിനിമയുടെ പകുതിവെച്ച് നല്ലവരെന്നു നമ്മള്‍ കരുതുന്ന പലരും വില്ലന്മാരായി മാറുന്നു.
ഒടുവില്‍, നായകന്‍ രണ്ടു വില്ലന്മാരുമായി ഏറ്റുമുട്ടുന്നു – ഒരാളെ തിര തീരുന്ന വരെ വെടിവെക്കുന്നു. ഉടനെ രണ്ടാമത്തെ വില്ലന്‍ തോക്ക് പിടിച്ച് വാങ്ങുന്നു; ആ നിമിഷം പൊലീസെത്തുന്നു - രണ്ടാമത്തെ വില്ലനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നു.
എന്‍റെ മുന്നറിയിപ്പ് അവഗണിച്ച് വായിച്ചതിന്‍റെ ഫലം കണ്ടോ? കഥ മൊത്തം ഞാന്‍ പറഞ്ഞില്ലേ? ഇനി നിങ്ങള്‍ എങ്ങിനെ ഈ സിനിമ ആസ്വദിക്കും? നിങ്ങള്‍ക്കു പറ്റിയ ഈ അബദ്ധം മറ്റുളളവര്‍ക്ക് പറ്റരുത്. അതുകൊണ്ട് ദയവായി ഒരു കാര്യം ചെയ്യുക. ‘വിഗതകുമാരന്‍’ മുതല്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുളള സിനിമകളില്‍ ഏതെങ്കിലും ഒന്ന് ഏതെങ്കിലും വീഡിയൊ കടയില്‍ വാടകയ്ക്കോ വില്‍ക്കാനോ വെച്ചിട്ടുണ്ടെങ്കില്‍, അവിടെയൊക്കെ പോയി “ഇതിലേതെങ്കിലും കണ്ടാല്‍ ജൂലൈ 4 ആസ്വദിക്കാനാകില്ല” എന്ന് ഒരു മുന്നറിയിപ്പ് നോട്ടീസ് ഒട്ടിക്കുക.
ഇങ്ങനെ ഇത്രയും പുതിയ കഥയും സംഭവങ്ങളുമുളള സിനിമയിലെ കുറച്ച് സംഭാഷണങ്ങള്‍ ശ്രദ്ധിക്കാം ഇനി.
നായികയുടെ ചേച്ചി നായകനോട് കളളം പറയുന്നു. അതു കളവാണെന്ന് അവളുടെ മുഖത്തു നിന്ന് മനസ്സിലാക്കായിട്ടെന്നവണ്ണം നായകന്‍ പറയുന്നു: “കുട്ടിക്ക് കളളം പറയാനറിയില്ല, അല്ലേ?”. അപ്പോള്‍ നായിക വരുന്നു, ചേച്ചി അവളോടും അസത്യമായി പെരുമാറുന്നു. നായകന്‍റെ തൊട്ടടുത്ത ഡയലോഗ്: “കുട്ടിക്ക് നന്നായി അഭിനയിക്കാനറിയാം, അല്ലേ?” !!!
നായകനെ മൂന്നു വര്‍ഷത്തേക്ക് ജയിലിലാക്കിയിരിക്കുകയാണ്. ജൂലൈ 4-ന് ശിക്ഷ തീരും. അന്ന് നായകന്‍റെ മുറിയുടെ പൂട്ട് തുറന്നുകൊണ്ട് പൊലീസുകാരന്‍: “ഇന്ന് ജൂലൈ 4. നീ മറന്നു, അല്ലേ?” !!! മൂന്നു വര്‍ഷമായി തന്‍റെ കാമുകിയേയും ഓര്‍ത്ത് തടവില്‍ കഴിയുന്ന ഒരാള്‍ എങ്ങനെ തന്നെ പുറത്തു വിടുന്ന തിയതി മറക്കാനാണ്?!?!
ഒരാള്‍ക്ക് ഒരു ബുളളറ്റ് – ഇതാണ് നായകന്‍‌റെ രീതി എന്ന് അയാളുടെ കൂട്ടുകാര്‍ പറയുന്നുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പൊലീസുകാരനെ കൊന്ന ഈ ഉത്തമന്‍, ആത്മാര്‍ത്ഥതയോടെ നായികയോട് അവളെ രക്ഷിക്കാനുണ്ടായ സാഹചര്യം വിവരിക്കുന്നു: “എനിക്ക് ആരെയും കൊല്ലാന്‍ സാധിക്കില്ല.” !!!
അപകടത്തില്‍ പെട്ട് ബോധക്ഷയം സംഭവിച്ച നായികാനായന്മാരെ ഒരു ഡോക്ടര്‍ സുഖപ്പെടുത്തുന്നു. ബൊധം തെളിഞ്ഞ നായകന്‍ ഡോക്ടറോട്: “ഇപ്പോഴത്തെക്കാലത്ത് വേറെ ആരും ചെയ്യാത്ത കാര്യമാണ് താങ്കള്‍ ചെയ്തത്” !!! ഡോക്ടറല്ലാതെ പിന്നെ തയ്യല്‍ക്കാരന് ചികിത്സിക്കാന്‍ പറ്റുമോ? ( കുറച്ച് മുമ്പ് കൊക്കയില്‍ വീണ് കിടന്നപ്പോള്‍ രക്ഷപ്പെടുത്തിയ ആളെ മറന്നത് വേറെ കാര്യം. )
നായികയുടെ കിടപ്പുമുറിയില്‍ കയറി കളളന്മാര്‍ മോഷണശ്രമം നടത്തുന്നു. നായിക ഉണര്‍ന്നപ്പോള്‍ അവര്‍ ഓടി രക്ഷപ്പെടുന്നു. നേരം പുലര്‍ന്ന്, ഉച്ച തിരിഞ്ഞ് നായിക ആ കളളന്മാരെ വഴിയില്‍ വെച്ച് കാണുന്നു. അവള്‍ അവരെ ചൂണ്ടിക്കൊണ്ട് നായകനോട്: “ഇവരാണ് അന്ന് എന്‍റെ മുറിയില്‍ കയറിയത്”. തൊട്ട് മുമ്പിലത്തെ രാത്രി ‘അന്ന്’ ആണ്!!!
ഇങ്ങനെയുളള സംഭാഷണങ്ങള്‍ ഇനിയും ഉണ്ടായിരുന്നിരിക്കണം, ചിത്രത്തില്‍. പക്ഷെ നാട്ടുകാരുടെ കൂവല്‍ കാരണം കേള്‍ക്കാന്‍ സാധിച്ചില്ല. ഡബ്ബ് ചെയ്യുന്ന അവസരത്തില്‍ ദിലീപിനെങ്കിലും ഇത്തരം അബദ്ധങ്ങള്‍ കണ്ടുകൂടായിരുന്നോ? രചയിതാക്കള്‍ക്ക് എന്തെങ്കിലും കഴിവോ ആത്മാര്‍ത്ഥതയോ വേണ്ടേ? സിനിമ സംവിധാനം ചെയ്ത ജോഷിയുടെ ലക്ഷ്യം എന്തായിരുന്നു?
Cameraman മദ്യപിച്ചുകൊണ്ടാണോ ജോലി ചെയ്തത് എന്നു സംശയിക്കണം. കാമറയും കൊണ്ട് കാലിടറി വീഴാന്‍ പോകുന്ന പോലെയാണ് പല ഷോട്ടുകളും. കഥാകൃത്തുക്കള്‍ പഴയ സിനിമകളില്‍ നിന്നാണ് കട്ടത്. മോശം! ഞാന്‍ പുതിയ സിനിമയില്‍ നിന്ന് തന്നെ കക്കും, എന്നാണ് സംഗീതസംവിധായകന്‍റെ വാശി.
ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുടെ ഉദ്ദേശം ഒരു നല്ല സിനിമ എന്നതു തന്നെയായിരുന്നിരിക്കണം. പക്ഷെ അവര്‍ അതിനു വേണ്ടി കൂട്ടു പിടിച്ചവര്‍ തെറ്റിപ്പോയി. അതല്ല, ലക്ഷ്യം കറുപ്പ് വെളുപ്പാക്കലാണെങ്കില്‍ ദയവായി നിങ്ങള്‍ ബോട്ടു വാങ്ങുക. മലയാള സിനിമയെ മുക്കരുത്
Courtesy -Malayalam Movie Rivew

Friday, July 11, 2008

അമ്മകുയിലെ ഒന്നു പാടൂ



രചന സംഗീതം - ഇ.വി വല്‍സന്‍ പാടിയത് - സിന്ധു പ്രേംകുമാര്‍ & കണ്ണൂര്‍ ചന്ദ്രശേഖരന്‍ അഭിനേതാക്കള്‍ - നീതു - മുര്കന്‍ കുരീകാട് - മാസ്‌റ്റര്‍ അര്‍ജുന്‍ അവാര്‍ഡുകള്‍ - ജീവന്‍ ടി.വീ ഇന്‍സ്പയര്‍ അവാര്‍ഡ് - തികുരുശി ഫൌണ്ടേഷന്‍ അവാര്‍ഡ് - ദ്രിശ്യ അവാര്‍ഡ് ഇങ്ങനെ 12അവാര്‍ഡുകള്‍ നേടിയ വീഡിയോ ആല്‍ബം