Tuesday, July 15, 2008

അനില്‍ പനച്ചൂരാന്‍ കവിതകള്‍ 1


അനില്‍ പനച്ചൂരാന്‍ കവിതകള്‍ 1
വലയില്‍ വീണ കിളികള്‍


ക്ഷൌരപ്രവീണന്‍, മീശപ്രകാശന്‍, മുടിമുറിശീലന്‍ ഈ വാക്കുകളൊന്നും മലയാളി നേരത്തെ കേട്ടു ശീലിച്ചിട്ടില്ല. ബാര്‍ബര്‍ ബാലനെ വര്‍ണ്ണിക്കാന്‍ വ്യത്യസ്തനായ ഒരു കവി, അനില്‍ പനച്ചൂരാന്‍ സൃഷ്ടിച്ച വാക്കുകളാണിവ. സിനിമക്ക് പാട്ടെഴുതുന്നത് അനില്‍ പനച്ചൂരാന് അതുകൊണ്ട് തന്നെ ഒരു എളുപ്പപണിയല്ല. ഓരൊ പാട്ടിനും ഒപ്പം അനില്‍ പനച്ചൂരാന്‍ ഓരോ ഭാഷയും സൃഷ്ടിക്കുന്നു.ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന രാഷ്ടീയ പ്രസ്ഥാനത്തിന് ഉണര്‍ത്തു പാട്ടെഴുതിയ കവിയുടെ തൂലികയില്‍ പ്രതീക്ഷിക്കാവുന്നതല്ല, തനി നാട്ടിമ്പുറ ശൈലിയിലുള്ള ‘കഥപറയുമ്പോളിലെ’ ഗാനം.മലയാള സിനിമഗാനഭാഷ ഇന്നോളമറിഞ്ഞിട്ടില്ലാത്ത പദപ്രയോഗങ്ങളും ശൈലികളുമാണ്‌ കാമ്പസ്‌ കവിയായിരുന്ന പനച്ചൂരാനെ സിനിമാകവിയാക്കിയത്‌. സിനിമക്കാരുടെ കണ്ണില്‍ പെടുന്നതിന്‌ മുമ്പേ പനച്ചൂരാന്‍ കവിതകള്‍ കേരളത്തിന്‍റെ കാമ്പസ് ജീവിതത്തിന്‍റെ ഭാഗമായിരുന്നു. പ്രണയ നഷ്ടത്തിന്‍റെ കാമ്പസ് ഓര്‍മ്മകളുള്ളവരെല്ലാം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള കവിതയായിരുന്നു “വലയില്‍ വീണ കിളികളാണു നാം, വഴിപിരിഞ്ഞൊരിണകളാണു നാം‍...”.തൊണ്ണൂറുകളിലെ കേരള കാമ്പസിനെ പിടിച്ചുലച്ച തൂലിക ഇപ്പോള്‍ കേരള ജനതയെ മൊത്തത്തില്‍ സ്വാധീനിക്കുന്നു.വ്യത്യസ്‌തനായൊരു കവിയായ അനില്‍ പനച്ചൂരാനെ മൊത്തത്തില്‍ നമ്മള്‍ മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എഴുത്ത്‌ ഒരു കുറഞ്ഞ പണിയായി ഇപ്പോഴും വിലയിരുത്തപ്പെടാറുണ്ട്‌. പ്രതിഭ കുറഞ്ഞവര്‍ സിനിമഗാനമെഴുത്തിന്‌ എത്തിയതൊടെ ഉണ്ടായ ഒരു ദുഷ്‌പേരാണത് എന്നു പനച്ചൂരാന്‍ പറയുന്നു‌. അവര്‍ സിനിമാ ഗാനങ്ങളെ വാക്കുകള്‍ കുത്തി നിറച്ച്‌ അവതരിപ്പിക്കാന്‍ വേണ്ടി മാത്രം വിനിയോഗിച്ചു.

ഉറവിടം വെബ്‌ദുനിയ

No comments: