Monday, July 14, 2008

വണ്‍വേ ടിക്കറ്റ്




കാവ്യാ മാധവന്‍ രചിച്ച ഒരു ഗാനം ആദ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വണ്‍‌വേ ടിക്കറ്റ് കാണാന്‍ തീരുമാനിച്ചപ്പോള്‍ ആ ചിത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ കുറേക്കാര്യങ്ങളില്‍ ഒന്നാണത്. സിനിമയില്‍ ആ ഗാനരംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ഒപ്പനപ്പാട്ടാണ് കാവ്യ എഴുതിയിരിക്കുന്നത്. ഖല്‍ബ്, ദുനിയാവ്, മൊഞ്ച് തുടങ്ങിയ വാക്കുകള്‍ നിരത്തിയെഴുതിയാല്‍ ഒപ്പനപ്പാട്ടാകുമെന്ന് ആരോ പറഞ്ഞു കൊടുത്തിരിക്കണം. എന്തായാലും ആ പാട്ടിന്‍റെ നിലവാരമല്ല ഈ ചിത്രത്തിന്. വണ്‍വേ ടിക്കറ്റ്, കണ്ടിരിക്കാന്‍ കഴിയുന്ന രസകരമായ ഒരു സിനിമയാണ്.താരാരാധന ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സമയ മാണല്ലോ ഇത്. താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം പണിയുന്ന തമിഴക ത്തേക്കാള്‍ അന്ധമായി മലയാളികളുടെ താരാരാധന വളര്‍ന്നിരിക്കുന്നു എന്ന് അടുത്തിടെ ഒരു സിനിമാ പ്രവര്‍ത്തകന്‍ പറയുന്നതു കേട്ടു. ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത രണ്ടാം ചിത്രം പറയുന്നത് ഈ വിഷയമാണ്. മമ്മൂട്ടി എന്ന താരത്തെ അദ്ദേഹത്തിന്‍റെ ആരാധകരുടെ കണ്ണിലൂടെ കാണുകയാണ് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍. പൃഥ്വിരാജ് നായകനാകുന്ന ഈ സിനിമയില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു. ഭാമയാണ് നായിക.ജീപ്പ് ഡ്രൈവര്‍ കുഞ്ഞാപ്പു മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. മാത്രമല്ല അയാള്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറി കൂടിയാണ്. മമ്മൂട്ടിയുടെ സിനിമകള്‍ എങ്ങനെയും വിജയിപ്പിക്കാനാണ് കുഞ്ഞാപ്പുവിന്‍റെ ശ്രമം. ജീവിതപ്രശ്നങ്ങള്‍ ഏറെയുണ്ട് അയാള്‍ക്ക്. എന്നാല്‍ താരാരാധന അയാളെ എല്ലവരുടെയും മുന്നില്‍ ഒരു പരിഹാസ കഥാപാത്രമാക്കി. ഒരു വേലയും കൂലിയുമില്ലാത്ത കുഞ്ഞാപ്പുവിന് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കാന്‍ അവന്‍റെ അമ്മാവനായ ബാവാഹാജി തയ്യാറല്ല. തന്‍റെ മകളില്‍ നിന്ന് കുഞ്ഞാപ്പുവിനെ അകറ്റാനുള്ള എല്ലാ വഴികളും അയാള്‍ ആലോചിക്കുന്നു. അങ്ങനെയിരിക്കെയാണ് റസിയ എന്നൊരു പെണ്‍കുട്ടി കുഞ്ഞാപ്പുവിന്‍റെ ഹൃദയത്തില്‍ ഇടം നേടിയത്. വിവരമറിഞ്ഞ ബാവാഹാജി ഇതു തന്നെ അവസരം എന്നു കരുതി കുഞ്ഞാപ്പുവിന്‍റെയും റസിയയുടെയും വിവാഹം നടത്താന്‍ ചാടിപ്പു റപ്പെടുന്നു. ഇതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുകയാണ്.
(ഉറവിടം - വെബ്‌ദുനിയ)

No comments: